പുതിയാപ്പ, പാവങ്ങാട് മേൽപ്പാലം അധികാരികളുടെ അനാസ്ഥക്കെതിരെ ബി.ജെ.പിയുടെ പ്രതിഷേധാഗ്‌നി.

പുതിയാപ്പ, പാവങ്ങാട് മേൽപ്പാലം അധികാരികളുടെ അനാസ്ഥക്കെതിരെ ബി.ജെ.പിയുടെ പ്രതിഷേധാഗ്‌നി.

കോഴിക്കോട് : പുതിയാപ്പ , പാവങ്ങാട് റെയിൽവെ മേൽപ്പാലം റെയിലിന് മുകളിലെ പണി കഴിഞ്ഞ് നാല് വർഷം കഴിഞ്ഞിട്ടും സ്ഥലമേറ്റെടുപ്പ് പോലും പൂർത്തിയാകാത്ത അധികാരികളുടെ അനാസ്ഥക്കെതിരെ ബി.ജെ.പി. പുതിയങ്ങാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധാഗ്‌നി.ഉത്തര മേഖല സെക്രട്ടറി എൻ.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട് ടി.പി. സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ , മുൻവാർഡ് മെമ്പർ അനു രധി മാധവൻ ,മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ, ഒ.ബി.സി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി. സുനിൽകുമാർ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് ജയ പ്രമോദ്, ബി.ജെ.പി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.വി അജിത്ത്കുമാർ , സ്മിത പ്രഭാഷ്, ഏരിയ വൈസ് പ്രസിഡണ്ട്മാരായ സന്തോഷ് പൂഴിയിൽ, പ്രദീപൻ , സെക്രട്ടറിമാരായ കെ.കെ. പ്രഭാഷ്, സന്തോഷ് ഭട്ട് റോഡ് , മഹിള ഏരിയ പ്രസിഡണ്ട് സജിത സുഗേഷ്, ബൂത്ത് പ്രസിഡണ്ട് യു.ടി. ഷൺമുഖൻ, സി.പിഅനുപ് ,രാമകൃഷ്ണൻ മാസ്റ്റർ, ശ്രീമതി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *