സിയസ്‌കൊ നാടിനഭിമാനം മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: ആറര പതിറ്റാണ്ടായി മികച്ച സേവന-സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തുന്ന സിയസ്‌കൊ നാടിനഭിമാനമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സിയസ്‌കൊ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് എഞ്ചിനീയർ പി.മമ്മദ് കോയയെയും, ജനറൽ സെക്രട്ടറി എസ്.സർഷാദ് അലിയെയും മന്ത്രി സ്ഥാന ചിഹ്നമണിയിച്ചു. മറ്റു ഭാരവാഹികളെ ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് സ്ഥാനചിഹ്നമണിയിച്ചു. ഡോ.ഒ.പി.മുഹമ്മദലി അദ്ധ്യക്ഷം വഹിച്ചു. കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, പ്രൊഫ.ഉമർ ഫാറൂഖ്, പ്രൊഫ.ഇ.പി.ഇമ്പിച്ചിക്കോയ, അഡ്വ.റഷീദലി, എഞ്ചിനീയർ.പി.അബൂബക്കർ, ബ്രസീലിയ ഷംസുദ്ദീൻ പ്രസംഗിച്ചു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *