തോപ്പയിൽ വാർഡിലെ കൗൺസിലർ  ജനങ്ങൾക്ക് ബാധ്യതയായി മാറി ബി.ജെ.പി.

തോപ്പയിൽ വാർഡിലെ കൗൺസിലർ ജനങ്ങൾക്ക് ബാധ്യതയായി മാറി ബി.ജെ.പി.

കോഴിക്കോട് : അമൃത് 2. O പദ്ധതിയുടെ ഭാഗമായി 2025-ഓടു കൂടി കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്നത്തിനു ഗുണഭോക്താകളുടെ ലിസ്റ്റ് തെയ്യാറാക്കി നൽകണമെന്ന മേയറുടെ ഉത്തരവ് തോപ്പയിൽ വാർഡിൽ നടപ്പിലാകാതെ
ഇങ്ങിനെയെരു പദ്ധതി തന്നെയില്ല എന്ന് പറഞ്ഞ് നാട്ടുക്കാരെ വഞ്ചിക്കുകയും പദ്ധതി അട്ടിമറിക്കുകയും ചെയ്യുന്ന വാർഡ് കൗൺസിലറുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും പഴായ ഒരു വർഷം എന്ന മുദ്രാവാക്ക്യമുയർത്തി. ബി.ജെ.പി വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ധർണ്ണ ജില്ല സെക്രട്ടറി. പ്രശോഭ് കോട്ടൂളി. ഉദ്ഘാടനം ചെയ്യ്തു.
വാർഡിലെ എല്ലാ വീട്ടുകാർക്കും ലഭിക്കേണ്ട കുടിവെള്ള കണക്ഷൻ പൊതുജനങ്ങൾ നൽകിയ അപേക്ഷ പോലും സ്വീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറിയ വാർഡ് കൗൺസിലർ സി.പി. സുലൈമാൻ ജനങ്ങൾക്ക് ബാധ്യതയായി മാറിയെന്നും ഒരു വികസനപ്രവർത്തനവും നടക്കാത്ത പാഴായ ഒരു വർഷമാണ് കടന്ന് പോയതെന്നും അദേഹം പറഞ്ഞു.ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യപ്രഭാഷണം നടത്തി. വെസ്റ്റ്ഹിൽ ഏരിയ പ്രസിഡണ്ട് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി. പ്രകാശൻ, പ്രവീൺ തളിയിൽ, വൈസ് പ്രസിഡണ്ടുമാരായ കെ.പി. പ്രമോദ്, ലതിക ചെറോട്ട്, സെക്രട്ടറി സരള മോഹൻ ദാസ്, സെൽ കോഡിനേറ്റർ അഡ്വ ബിജിത്ത്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.ജോഷി, പി.ദിനേശൻ, ശ്രീജ ജനാർദനൻ, ഏരിയ ജനറൽ സെക്രട്ടറി സി.കെ. പ്രവീൺ, വൈസ് പ്രസിഡണ്ട് മാലിനി സന്തോഷ്, മഹിള മോർച്ച ഏരിയ പ്രസിഡണ്ട് സോയ അനീഷ്, പ്രസംഗിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *