കോഴിക്കോട്: മദ്യത്തിനെതിരെ നിരന്തരം ആശയപോരാട്ടം നടത്തിയ ഗാന്ധിയനായിരുന്നു എൻ.പി.അബുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എൻ.പി.അബുവിന്റെ 35-ാം ചരമ വാർഷികവും, മികച്ച പൊതു പ്രവർത്തകനുള്ള പുരസ്‌കാര സമർപ്പണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാരം പി.വി.ഗംഗാധരൻ ഏറ്റുവാങ്ങി. സ്മാരക സമിതി പ്രസിഡണ്ട് പാലക്കണ്ടി മൊയ്തീൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ, കെ.സി.അബു, എം.പി.രാധാകൃഷ്ണൻ, എം.രാജൻ, ഡോ.കെ.മൊയ്തു സംസാരിച്ചു. സ്മാരക സമിതി ജനറൽ സെക്രട്ടറി എസ്.കെ.അബൂബക്കർകോയ സ്വാഗതവും, വി.മുഹമ്മദ് റാസിക്ക് നന്ദിയും പറഞ്ഞു.