എസ്.വി.ഉസ്മാൻ കോയയെ ആദരിച്ചു

കോഴിക്കോട്: മനുഷ്യന്റെ മഹത്വം മനസ്സിന്റെ മഹത്വമാണെന്നും മനസ്സ് പൂർണ്ണതയിലെത്തുന്നത് പരസ്പരം പങ്ക് വെയ്ക്കുമ്പോഴാണെന്നും ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. അഭിഭാഷകനായി അമ്പത് വർഷം പൂർത്തിയാക്കിയ എസ്.വി.ഉസ്മാൻ കോയയെ കോഴിക്കോട് പൗരാവലി ആദരിക്കുന്ന ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ശത്രുക്കളില്ല. എതിരാളികളേയുള്ളൂ. വർഷങ്ങൾക്ക് മുൻപ് ബാർ കൗൺസിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മൽസരിച്ചപ്പോൾ രാഷ്ട്രീയ എതിരാളിയായ എന്നെ പിന്തുണച്ചത് ഉസ്മാൻ കോയയായിരുന്നു. ഉസ്മാൻ കോയ നന്മയുടെ പ്രകാശ ഗോപുരമാണ്. പാർലമെന്റിൽ തന്നെ രൂക്ഷമായി വിമർശിച്ച വാജ്‌പേയിയെ അഭിനന്ദിച്ച നെഹ്‌റുവിന്റെ വാക്കുകളാണ് ജനാധിപത്യത്തിന്റെ മർമ്മമെന്നദ്ദേഹം കൂട്ടിച്ചേർത്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷം വഹിച്ചു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പ്രശസ്തി പത്രം നൽകി. പി.വി.ഗംഗാധരൻ പൊന്നാടയണിയിച്ചു. ടി.വി.ബാലൻ, എം.സി.മായൻ ഹാജി, അഡ്വ.കെ.പ്രവീൺകുമാർ, എം.രാജൻ, യു.പോക്കർ, പി.എം.ഹനീഫ, എ.ടി.അബ്ദുള്ളക്കോയ, വി.കെ.സജീവൻ, പി.കുമാരൻകുട്ടി, ഉമ്മർ പാണ്ടികശാല, അഹമ്മദ്കുട്ടി പുത്തലത്ത്, കെ.സി.അബു,ഡോ.കെ.മൊയ്തു, കെ.സി.ശോഭിത, ഫൈസൽ പള്ളിക്കണ്ടി, പി.എം.ഇഖ്ബാൽ, എസ്.പി.കുഞ്ഞഹമ്മദ്, എ.വി.അൻവർ പ്രസംഗിച്ചു. എസ്.വി.ഉസ്മാൻകോയ മറുമൊഴി നടത്തി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *