കോഴിക്കോട്: ദേശീയ പണിമുടക്ക് ദിനങ്ങളിൽ കട തുറന്ന വ്യാപാരികളെ, പോലീസുദ്യോഗസ്ഥർ നോക്കിനിൽക്കെ കയ്യേറ്റം ചെയ്യുകയും നാശനഷ്ടങ്ങൾ വരുത്തുകയും, ചെയ്തതിൽ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ശക്തിയായി പ്രതിഷേധിച്ചു. സർക്കാരിന്റെ തൊഴിൽ വിരുദ്ധ നിയമങ്ങൾ നിലനിൽക്കുമ്പോഴും, വ്യാപാര മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ചതിലും അധികം വേതനം നൽകി സംരക്ഷിക്കുന്നവരാണ് വ്യാപാരികളെന്ന് ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. പണിമുടക്കിന്റെ പേരിൽ നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നതിനെതിരെ കൃത്യമായ നിയമം കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ രൂപേഷ് കോളിയോട്ട് അധ്യക്ഷത വഹിച്ചു. ജന.കൺവീനർ ടി.പി.അബ്ദുൽ ഷെഫീക്ക്, ഫൈസൽ കൂട്ടമരം, സി.എ.റഷീദ്, സി.കെ.സുനിൽ പ്രകാശ് പ്രസംഗിച്ചു.