കോഴിക്കോട്: ജില്ലാകോടതി വളപ്പിൽ സ്ഥാപിച്ച ഗാന്ധി സ്ക്വയർ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻപിള്ള ഉൽഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.എം.എസ് സജി അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടി ജഡ്ജി പി.ഗോപിനാഥ് ഗാന്ധിജിയും ജുഡീഷ്യറിയും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജഡ്ജി പി.രാഗിണി, ബാർ അസോസിയേഷൻ സെക്രട്ടറി കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ട് എം.ജയദീപ് എന്നിവർ പ്രസംഗിച്ചു. ഗാന്ധിജിയുടെ ശിൽപം നിർമ്മിച്ച കെ.സുധീഷിനെ ഗവർണർ ചടങ്ങിൽ ആദരിച്ചു.