കോഴിക്കോട്: വ്യത്യസ്തതകളെ വൈരുദ്ധ്യമാക്കാതെ വൈവിധ്യമാക്കലാണ് എഴുത്തുകാരന്റെ കടമയെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. പുതിയ എഴുത്തുകാർക്ക് അർഹതയുള്ള അംഗീകാരം നൽകുന്നതോടെ വലിയ എഴുത്തുകാരെ സൃഷ്ടിക്കുന്നതിന്റെ തുടക്കമാവുകയാണെന്നും ഇത്തരം കർമ്മങ്ങൾ കഴിഞ്ഞ നിരവധി വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന എസ്.കെ.പൊറ്റക്കാട് സ്മാരക സമിതിയുടെ പ്രവർത്തനം മാതൃകാപരമാണ്. മണ്ണിന്റെ മക്കളുടെ തീക്ഷ്ണമായ അനുഭവങ്ങൾ മാനവരാശിക്ക് പകർന്ന് നൽകിയ എഴുത്തുകാരനാണ് എസ്.കെ.പൊറ്റക്കാടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമോദ് കുമാർ അതിരകം, ഡോ.വി.എൻ.സന്തോഷ് കുമാർ, അനു പാട്യം, എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ഷൈജ ശിവറാമിന് പ്രോത്സാഹന സമ്മാനം നൽകി. സമിതി ചെയർമാൻ ടി.എം.വേലായുധൻ അധ്യക്ഷം വഹിച്ചു. ഡോ.കെ.ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജി.നാരായണൻകുട്ടി മാസ്റ്റർ, പൂനൂർ.കെ.കരുണാകരൻ, ജോൺ അഗസ്റ്റിൻ, രാധാകൃഷ്ണൻ മണിക്കോത്ത്, കെ.എം.എ.നാസർ, എം.വി.കുഞ്ഞാമു, എം.പി.ഇമ്പിച്ചഹമ്മദ്, സി.ഇ.വി.അബ്ദുൽ ഗഫൂർ പ്രസംഗിച്ചു.