കോഴിക്കോട്: 2018 ൽ പുത്തുമല മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ബിസിനസ് ക്ലബ് പ്രഖ്യാപിച്ച സ്‌നേഹ വീട് കൈമാറി. ജി ടെക് എഡ്യുക്കേഷൻ സി എം ഡി മെഹ്‌റൂഫ് മണലൊടി ,
മൈ ജി ഡിജിറ്റൽ സി എം ഡി എ കെ ഷാജി, പ്രമുഖ പ്രവാസി വ്യവസായികളായ ഉണ്ണി ഒളകര, വി.ടി അബ്ദുസലീം പരപ്പൻപൊയിൽ എന്നിവർ മൂന്ന് വീടുകളുടെ ഉടമസ്ഥർക്ക് താക്കോൽ കൈമാറി.
ബിസിനസ് ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷ്യത വഹിച്ചു. ക്ലബ് പ്രഖ്യാപിച്ച കോഴിക്കോട്ടെ മൂന്ന് വീടുകളിൽ രണ്ടെണ്ണം ഡോ. അനിസും മെർമ്മർ ഇറ്റാലിയ സി എം ഡി സക്കീർ ഹുസൈനും ഗുഡ് ലാന്റ് എം ഡി ഇ ഒ മിർഷാദ് എന്നിവർ ഉടമസ്ഥർക്ക് കൈമാറി. മില്ല്യൻ ബിൽഡേർഡ് ഉടമ പി ഷാനും ആർ ജി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ജി വിഷ്ണുവും ചേർന്ന് നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ് . ജനറൽ സെക്രട്ടറി ഇ ഒ മിർഷാദ്, ട്രഷറർ പി ആർ സി അനിൽ, കെ പി അബ്ദുൽ റസാഖ് എന്നിവർ സംബന്ധിച്ചു.