കോഴിക്കോട്: കലിംഗ പബ്ലിക്കേഷൻസിന്റെ വിളംബര സംഗമവും, കെ.ടി.അനുസ്മരണവും, അവാർഡ് സമർപ്പണവും നാളെ വൈകിട്ട് 4.30ന് ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവാർഡ് ദാനവും ആദരിക്കലും മേയർ ബീന ഫിലിപ്പ് നിർവ്വഹിക്കും. പരിപാടി കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉൽഘാടനം ചെയ്യും. പ്രൊഫ.കെ.പി.മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തും. പി.കെ.ഗോപി, എ.കെ.രമേഷ്, ടി.വി.ബാലൻ, ഡോ.കെ.ശ്രീകുമാർ ബാബു പറശ്ശേരി സംസാരിക്കും. രത്‌നമാധവന് കെ.ടി.മുഹമ്മദ് സ്മാരക പുരസ്‌കാരവും, ക്യാഷ് അവാർഡും, പ്രശസ്തി പത്രവും സമർപ്പിക്കും. രാജൻ തിരുവോത്ത്, സി.വി.ദേവ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ആദരിക്കപ്പെടുന്ന 3 പേരും കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാക്കളാണ്. അലി അരങ്ങാടത്ത് അവതരിപ്പിക്കുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏക പാത്ര നാടകവും, മൊയ്തീൻകോയ കുറ്റിച്ചിറയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ(പാടിപതിഞ്ഞ ഗാനങ്ങൾ)യും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ അലി അരങ്ങാടത്ത്, മാധവൻ കുന്നത്ത്, ബാബു പറശ്ശേരി, ഡോ.കെ.ശ്രീകുമാർ, വി.കെ.ഹരിദാസ്,റങ്കൂൺ റഹ്മാൻ പങ്കെടുത്തു.