സിയസ്‌കോ ഭാരവാഹികളുടെ സ്ഥാനാരോഹണം 31ന്

കോഴിക്കോട്: 2022-24 വർഷത്തേക്കുള്ള സിയസ്‌കോ ഭാരവാഹികളുടെ സ്ഥാനാരോഹണം 31ന് വ്യാഴം വൈകിട്ട് 7.15ന് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടക്കും. നിലവിലെ പ്രസിഡണ്ട് ഡോ.ഒ.പി.മുഹമ്മദലി അദ്ധ്യക്ഷത വഹിക്കും. പുതിയ പ്രസിഡണ്ട് എഞ്ചിനീയർ പി.മമ്മത്‌കോയയും, ജനറൽ സെക്രട്ടറി എസ്.സർഷാർ അലിയെയും മന്ത്രി അഹമ്മദ് ദേവർ കോവിൽ സ്ഥാന ചിഹ്നം അണിയിക്കും. ഭാരവാഹികളായ എസ്.എ.ഖുദ്‌സി, കെ.നൗഷാദലി(വൈ.പ്രസി), പി.എം.മെഹബൂബ്, പി.വി.മുഹമ്മദ്(സെക്രട്ടറി), ഇ.വി.മാലിക് ട്രഷറർ എന്നിവരെ മുഖ്യാതഥിതിയും ഡെപ്യൂട്ടി മെയറുമായ മുസാഫിർ അഹമ്മദ് സ്ഥാന ചിഹ്ന മണിയിക്കും. പുതിയ പ്രസിഡണ്ട് എഞ്ചിനീയർ പി.മമ്മദ് കോയ സ്ഥാനം ഏറ്റെടുത്ത് പ്രസംഗിക്കും.എം.എസ്.എസ് ജനറൽ സെക്രട്ടറി പ്രൊഫ.ഇ.പി.ഇമ്പിച്ചികോയ, യുവ സാഹിതി പ്രസിഡണ്ട് പ്രൊഫ.ഉമ്മർഫാറൂഖ്, കൗൺസിലർമാരായ എസ്.കെ.അബൂബക്കർ, കെ.മൊയ്തീൻകോയ, പി.മുഹ്‌സിന, ഉഷാദേവി ടീച്ചർ, സിയസ്‌കോ യത്തീം കെയർ ചെയർമാൻ അഡ്വ.പി.എൻ.റഷീദലി, സീനിയർ സിറ്റിസൺ ചെയർമാൻ എഞ്ചിനീയർ പി.അബൂബക്കർ വനിതാവേദി ചെയർപേഴ്‌സൺ ബ്രസീലിയ ഷംസുദ്ദീൻ ആശംസകൾ നേരും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *