വയലാർ ഗാനങ്ങളിലെ സൗന്ദര്യ ബിംബങ്ങൾ പുസ്തക പ്രകാശനം ഏപ്രിൽ 1ന്

കോഴിക്കോട്: പി.ടി.ഭവാനി രചിച്ച് വയലാർ ഗാനങ്ങളിലെ സൗന്ദര്യ ബിംബങ്ങൾ (പഠന ഗ്രന്ഥം) പുസ്തകം 1ന് വെളളി വൈകിട്ട് 6.30ന് ഹോട്ടൽ തിംഗ് ഫോർട്ടിൽ ആലങ്കോട് ലീല കൃഷ്ണൻ വയലാർ ശരത്ചന്ദ്രവർമ്മക്ക് നൽകി പ്രകാശനം ചെയ്യും. പി.വി.ഗംഗാധരൻ അധ്യക്ഷത വഹിക്കും. സംവിധായകൻ ഹരിഹരൻ ആമുഖ ഭാഷണം നടത്തും. പുസ്തക പരിചയം കവി.പി.പി.ശ്രീധരനുണ്ണി നിർവ്വഹിക്കും. ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, നവാസ് പൂനൂർ, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, കാനേഷ് പൂനൂർ ആശംസകൾ നേരും. ലിപി പബ്ലിക്കേഷൻസ് മാനേജർ സി.എൻ. ചേന്ദമംഗലം സ്വാഗതവും, ഗ്രന്ഥകാരി പി.ടി.ഭവാനി മറുമൊഴിയും നടത്തും. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.

 

Share

Leave a Reply

Your email address will not be published. Required fields are marked *