ചെള്ളൻ തറവാട് കുടുംബ സംഗമം സുവനീർ പ്രകാശനം ചെയ്തു

ചെള്ളൻ തറവാട് കുടുംബ സംഗമം സുവനീർ പ്രകാശനം ചെയ്തു

ദുബായ്: കണ്ണൂർ ജില്ലയിലെ ഏഴോം വില്ലേജിലും പരിസര പ്രദേശങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന പുരാതന തറവാടായ ചെള്ളൻ തറവാട് കുടുബ സംഗമം 2022 നോട് അനുബന്ധിച്ച് തയാറാക്കിയ സുവനീർ ദുബായ് മമ്‌സാർ പാർക്കിനടുത്ത് അക്കാഫ് അസോസിയേഷൻ ഗ്രേറ്റ് ഇന്ത്യൻ റൺ വേദിയിൽ വെച്ച് അക്കാഫ് അസോസിയേഷൻ പ്രസിഡണ്ട് പോൾ ടി ജോസഫ് അക്കാഫ് അസോസിയേഷൻ ഗ്രേറ്റ് ഇന്ത്യൻ റൺ ജനറൽ കൺവീനർ റഫീക് പട്ടേലിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സി.പി. നൂഹ് മാൻ, മുസ്തഫ, കുറ്റിക്കോൽ, ഷാനിഫ് സലാം , ഷഹീൻ കാഞ്ഞിരോളി, കെ.വി അബുൾ ഖാദിർ, ദർശന വൈസ് പ്രസിഡണ്ട് സാബു തോമസ്.സംസാരിച്ചു. സിപി ജലീൽ സ്വാഗതവും , സി.പി. അസൈനാർ നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *