കോഴിക്കോട് :കോഴിക്കോട് ഇന്റർ നാഷണൽ എയർപ്പോർട്ടിനെ അന്താരാഷ്ട സർവ്വീസിനുള്ള ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാൻ സാധിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ആർ മഹാലിംഗം പറഞ്ഞു.
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് എയർപോർട്ട് വികസനവും ആഭ്യന്തര കണക്ടിവിറ്റി ആവശ്യകതയും വിഷയത്തിൽ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തെ ചെറിയനഗരങ്ങളിലേക്കുള്ള സർവ്വീസ് നടത്തുന്നതാണ് കരിപ്പൂരിന്റെ ബലം.അത് വഴി കൂടുതൽ യാത്രക്കാരെ ആകർഷിപ്പിക്കും.
കാർഗോ സർവ്വീസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് എയ പോർട്ടിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശോകപുരം ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യതിഥിയായി കാലിക്കറ്റ് ഇന്റർ നാഷണൽ എയർപോർട്ട് ഡയറക്ടർ മഹാലിംഗം പങ്കെടുത്തു. കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷത വഹിച്ചു. കരിപ്പൂർ എയർപോർട്ട് വികസനവും കണക്റ്റിവിറ്റിയും സംബന്ധിച്ച് കാലിക്കറ്റ് ചേംബർ തയ്യാറാക്കിയ മെമ്മോറാണ്ടം ചേംബർ മുൻ പ്രസിഡന്റ് ടി പി അഹമ്മദ് കോയ, എയർപോർട്ട് ഡയറക്ടർ ആർ മഹാലിംഗത്തിന് കൈമാറി.
വൈസ് പ്രസിഡന്റുമാരായ എം കെ നാസർ, രാജേഷ് കുഞ്ഞപ്പൻ, പി.എം. ആസിഫ്, എം മുസമ്മിൽ, സംസാരിച്ചു. ചേംബർ എയർപോർട്ട് കമ്മിറ്റി ചെയർമാൻ ഡോ. കെ മൊയ്തു സ്വാഗതവും
അബ്ദുല്ലക്കുട്ടി എ പി നന്ദിയും പറഞ്ഞു.