പണ്ഡിറ്റ് കറുപ്പൻ അനുസ്മരണവും പുരസ്‌കാര സമർപ്പണവും 30ന്

കോഴിക്കോട്: സദ്ഭാവന ബുക്‌സിന്റെ ആഭിമുഖ്യത്തിൽ നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ അനുസ്മരണവും പുരസ്‌കാരദാന – ആദരണ സമ്മേളനവും മാർച്ച് 30 ബുധൻ വൈകു: 3 മണിക്ക് മാനാഞ്ചിറ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്യും. സദ്ഭാവന ബുക്‌സ് എഡിറ്റർ സുനിൽ മടപ്പള്ളിയുടെ അധ്യക്ഷത വഹിക്കും. വി.ദിനകരൻ എക്‌സ്.എം.എൽ.എ പണ്ഡിറ്റ് കറുപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും. നോവലിസ്റ്റ് യു.കെ.കുമാരൻ പ്രശസ്തിപത്ര സമർപ്പണവും സംഗീതജ്ഞൻ വി.ടി.മുരളി കലാ-സാഹിത്യ പ്രതിഭകൾക്കുള്ള ആദരവും നിർവഹിക്കും. ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺകുമാർ, അഡ്വ.യു.എസ്.ബാലൻ, പ്രതാപൻ തായാട്ട്, വി.സുധാകരൻ,ഇ.ആർ. ഉണ്ണി,രമ്യ ബാലകൃഷ്ണൻ പ്രസംഗിക്കും. ശാന്താരാമചന്ദ്രയ്ക്ക് പണ്ഡിറ്റ് കറുപ്പൻ സാഹിത്യ പുരസ്‌കാരവും, സീമ ലക്ഷ്മിക്ക് പണ്ഡിറ്റ് കറുപ്പൻ കവിത പുരസ്‌കാരവും, ജയൻ മടിക്കൈക്ക് പണ്ഡിറ്റ് കറുപ്പൻ പ്രതിഭ പുരസ്‌കാരവും മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കും. കലാ-സാഹിത്യ രംഗത്ത് വിവിധ പുരസ്‌കാരങ്ങൾ നേടിയ എം.എസ്.ബാലകൃഷ്ണൻ, മുണ്ട്യാടി ദാമോദരൻ, മോഹനൻ പുതിയോട്ടിൽ, അംബുജൻ തവന്നൂർ, ലത്തീഫ് കല്ലറയിൽ, അനീസ സുബൈദ, അജിത മാധവ്, ഷൈമജ ശിവറാം, ട്രീസ അനിൽ, ആർ.എൽ.വി. ധനരേഖ എന്നിവരെ ആദരിക്കും. കവിതാ – ഗാനാലാപനവും നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *