ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിലായാൽ പോലും  പിന്തുണ നൽകും മന്ത്രി  മുഹമ്മദ് റിയാസ്

ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിലായാൽ പോലും പിന്തുണ നൽകും മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : ചേലമ്പ്രയിൽ 800 കോടി രൂപ ചിലവഴിച്ച് 30 ഏക്കറിൽ യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ എഫ് ഹോൾഡിംഗ്‌സ് നിർമ്മിക്കുന്ന സമഗ്രാ ആരോഗ്യ പരിപാലന കേന്ദ്രം – വെൽനെസ് റിസോർട്ട് മന്ത്രി പി എ മുഹമ്മദ് റിയാസും കെ എഫ് ഹോൾഡിങ് സ് ചെയർമാൻ ഫൈസൽ ഇ കോട്ടിക്കൊള്ളാനും ചേർന്ന് സമർപ്പിച്ചു. 2018 ൽ പ്രവർത്തി തുടങ്ങിയ പദ്ധതിയിലെ ടുല – വെൽനെസ് റിസോർട്ട് ആണ് പൂർത്തിയാക്കിയത്. തുടർന്ന് രണ്ടാം ഘട്ട പദ്ധതിയുടെ ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിച്ചു .ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിലായാൽ പോലും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക വൈദ്യ ശാസ്തം ആയുർവേദം ടി ബിറ്റൻ ചികിസ രീതി സമന്യയിപ്പിച്ചാണ് ഇവിടുത്തെ ചികിത്സ. 400 പേർക്ക് നേരിട്ട് ജോലി ലഭിക്കും. മെഡിക്കൽ വാല്യൂ ടൂറിസം വഴി ലോകത്തിന്റെ വിവിധ രാജ്യക്കാരെ ആകർഷിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫൈസൽ ഇ കോട്ടിക്കൊള്ളാൻ പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും വ്യത്യസ്ഥ തലങ്ങളിലുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു റിസോർട്ട് സമർപ്പണം.ബോളിവുഡ് നടൻ സുനിൽ ഷെട്ടി മുഖ്യാതിഥിയായി .കെ എഫ് ഹോൾഡിങ് സ് ക്ലിനിക്കൽ ഓപറേഷൻ മേധാവി ഡോ.രവി പർഹർ, ഷബാന ഫൈസൽ സംസാരിച്ചു.2024 മാർച്ചിൽ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകും. ചടങ്ങിൽ മുള സംഗീത കലാവിരുന്നും അരങ്ങേറി .

 

Share

Leave a Reply

Your email address will not be published. Required fields are marked *