കോഴിക്കോട്: രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളേയും പ്രയാസപ്പെടുത്തുന്ന തരത്തിൽ അവശ്യമരുന്നുകളുടെ വില വർദ്ധിപ്പിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു. കോവിഡ് കാരണവും വിലകയറ്റം മൂലവും ജനങ്ങളാകെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ മരുന്നുകളുടെ വില വർദ്ധനവും കൂടി ജനങ്ങളിൽ അടിച്ചേൽപ്പിക്കാതെ ആശ്വാസ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണം. യോഗത്തിൽ സമിതി പ്രസിഡന്റ് പി.ഐ.അജയൻ അദ്ധ്യക്ഷത വഹിച്ചു. പദ്മനാഭൻ വേങ്ങേരി, വി.പി.സനീബ്കുമാർ, ഇ.ദിനചന്ദ്രൻ നായർ, വനജചീനംകുഴിയിൽ , ശോഭ.സി.ടി , വി.ചന്ദ്രശേഖരൻ, വെളിപാലത്ത്ബാലൻ, രാജൻ മണ്ടൊടി, ഗൌരിശങ്കർ, എം.അബ്ദുറഹിമാൻ, കെ.മാധവൻ, പി.പി.വൈരമണി പ്രസംഗിച്ചു.