ബി.ജെ.പി. 27-ാം് ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര പദ്ധതി ക്യാമ്പ് ഉത്തര മേഖല വൈസ് പ്രസിഡണ്ട് പി.ജിജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് എസ് പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, സെക്രട്ടറി സരള മോഹൻദാസ് , മഹിള മോർച്ച ഏരിയ പ്രസിഡണ്ട് സോയ അനീഷ്, വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ എ.കെ. അനീഷ്, എൻ.പി. മോഹൻദാസ് , ബൂത്ത് ജനറൽ സെക്രട്ടറി ദിവ്യ സുരാജ്, കമ്മിറ്റി അംഗങ്ങളായ പി. ഉമേഷ്, ഇ.വി മനോഹരൻ ,എൻ.പി.വാസു, പി.ബാബു, ടി.പി. മിനി, ഷീന സത്യൻ എന്നിവർ നേതൃത്വം നൽകി. കേന്ദ്ര പദ്ധതികളായ, ജൽ ജീവൻ മിഷൻ, ഡിജിറ്റൽ റേഷൻ കാർഡ്, ഹെൽത്ത് കാർഡ്, ഇ ശ്രം കാർഡ്, നാഷണൽ പെൻഷൻസ്കിം, മുദ്രാ ലോൺ തുടങ്ങി വിവിധ പദ്ധതികളിൽ 200 ലധികം പേർ പങ്കാളികളായി.