കോഴിക്കോട്: കോളേജ് വിദ്യാർത്ഥികൾക്ക് പേപ്പർലസ്സ് ഇംഗ്ലീഷ് ട്രെയിനിംഗ് (പെറ്റ്) എന്ന പേരിൽ പുതിയ സൗജന്യ പരിശീലന പദ്ധതിക്ക് ദേശീയ ശിശു ക്ഷേമ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) ആരംഭം കുറിച്ചതായി ഫാക്കൽറ്റികളായ ഷീബ.പി.കെ, ലേഖ സുധീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനത്തിനു പുറമെ പൊതു വിജ്ഞാനവും, നൈപുണ്യ വികസനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസേനയുള്ള പാഠങ്ങളും, പ്രവർത്തനങ്ങളും വാട്‌സാപ്പിലൂടെ പഠിതാക്കൾക്ക് നേരിട്ട് കൈമാറും. ഒപ്പം എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 2.30 മുതൽ 5.30 തൽസമയം ക്ലാസ്സുകളും ഉണ്ടാകും. വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് ഇതിന്റെ മൊഡ്യൂൾ.
എൻ സി ഡി സി മാസ്റ്റർ ട്രെയ്‌നർ ബാബ അലക്‌സാണ്ടർ ആണ് ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്. ഈ ട്രെയിനിംഗ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോ അവരുടെ രക്ഷാകർത്താക്കളോ ബന്ധപ്പെടുക. വാട്ട്‌സാപ്പ് ഫോൺ: 06282608517.