കോഴിക്കോട്: തൊഴിലാളി വിരുദ്ധ നടപടികൾ കൈക്കൊള്ളുന്ന മോദി സർക്കാരിനെതിരെ 28,29 തിയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന് ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ആസ്തികളും, പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റു തുലക്കുന്ന കോർപ്പറേറ്റ് നയങ്ങൾ തിരുത്തുക, സംഘപരിവാർ ഫാസിസത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നീ പത്തൊമ്പത് ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് ജനറൽ കൺവീനർ സാബിർ കോഴിക്കോട്ടും, കൺവീനർ ചന്ദ്രൻ കല്ലുരുട്ടിയും പറഞ്ഞു. സൈനുൽ ആബിദ് കോ-ഓർഡിനേറ്റർ, ഷഫീഖ് ഓമശ്ശേരി മണ്ഡലം കൺവീനർ എന്നിവരും പങ്കെടുത്തു.