കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ 28, 29 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി റിയാസ്, എം.വി ഫിറോസ്, ജിനേഷ് പൂനത്ത്, കെ.എ സൈഫുദ്ദീൻ, സന്തോഷ് വാസുദേവ്, ജില്ലാ ഭാരവാഹികളായ ഇ.പി മുഹമ്മദ്, പി.എൽ ശ്രീകിരൺ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ജോ. സെക്രട്ടറി പി.കെ സജിത്ത് നന്ദിയും പറഞ്ഞു.