കോഴിക്കോട്: ബാഡ്മിന്റൺ (ഷട്ടിൽ) വെറ്ററൻസ് പ്ലയേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണ്ണമെന്റ് നാളെയും, മറ്റന്നാളുമായി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മണ്ണാറക്കൽ മാധവി രാരു മെമ്മോറിയൽ പ്രൈസ്മണി വിജയിക്കുന്ന ടീമുകൾക്ക് സമ്മാനിക്കും. 26ന് വൈകിട്ട് നാലിന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉൽഘാടനം നിർവ്വഹിക്കും. 45 വയസ്സ് മുതൽ 80 വയസ്സുവരെയുള്ളവർ മൽസരിക്കും. 45 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളും മൽസരത്തിൽ പങ്കെടുക്കും. മൽസരത്തിൽ 70ഓളം ടീമുകൾ പങ്കെടുക്കും. 27ന് വൈകിട്ട് 6.30ന് സമാപന സമ്മേളനം മേയർ ബീന ഫിലിപ്പ് ഉൽഘാടനം ചെയ്യും. കൗൺസിലർ എസ്.കെ.അബൂബക്കർ ആശംസ നേരും. കേരളത്തിൽ ആദ്യമായാണ് വെറ്ററൻസ് കളിക്കാർക്ക് വേണ്ടി ഇത്തരത്തിൽ മൽസരം നടത്തുന്നതെന്നവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ടി.എം.ബാലകൃഷ്ണൻ ഏറാടി, പി.എം.മുസ്സമ്മിൽ, ടി.നാരായണൻ, മണ്ണാറക്കൽ വാസുദേവൻ, പി.സി.കിഷോർ, എ.എം.രമേഷ് പങ്കെടുത്തു.