ഗവ. മോഡൽ സ്‌ക്കൂളിൽ സമ്മർ സ്‌പോർട്‌സ് ക്യാമ്പ് തുടങ്ങി

ഗവ. മോഡൽ സ്‌ക്കൂളിൽ സമ്മർ സ്‌പോർട്‌സ് ക്യാമ്പ് തുടങ്ങി

കോഴിക്കോട് :ഗവൺമെൻറ് മോഡൽ സ്‌കൂൾ ഫിസിക്കൽ എഡുക്കേഷന്റെ
ആഭിമുഖ്യത്തിൽ 8, 9 ക്ലാസിലെ സ്‌പോർട്‌സ് വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു.റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് സ്റ്റേറ്റ് ഫുട്‌ബോൾ താരം കെ മാനസ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി പി എൻ ജയന്ത് മുഖ്യാതിഥിയായി. പി.ടി എ പ്രസിഡന്റ് പി.കെ.അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ പി ജയശ്രീ, പ്രധാന അധ്യാപിക എം ലക്ഷ്മി, അധ്യാപികമാരായ കെ ഷിംല, ടി.വി ബിന്ദു, റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ്പാലക്കണ്ടി, ഫുട്‌ബോൾ കോച്ച് ന്യൂമെൻ , ഹോക്കി കോച്ച് മുഹമ്മദ് ഇജാസ് എന്നിവർ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *