കോഴിക്കോട്: കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ(കെആർടിഎ) 3-ാം സംസ്ഥാന സമ്മേളനം 26ന് കാലത്ത് 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ.എം.സച്ചിൻദേവ് എം.എൽഎ ഉൽഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് കെ.എസ്.ബിനുകുമാർ അധ്യക്ഷത വഹിക്കും. കെഎസ്ടിഎ സംസ്ഥാന ജന.സെക്രട്ടറി എൻ.ടി ശിവരാജൻ മുഖ്യാതിഥിയായിരിക്കും. കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി.കെ.എ.ഷാഫി, ഡിവൈഎഫ് ഐ സംസ്ഥാ കമ്മറ്റി അംഗം എൽ.ജി ലിജീഷ്്, കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.രാജീവൻ, വിദ്യാഭ്യാസ വിദഗ്ധൻ രതീഷ് കാളിയാടൻ ആശംസകൾ നേരും.
കേന്ദ്ര സർക്കാർ ഫണ്ട് വെട്ടിക്കുറക്കുന്നത് ഈ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും 91% വനിതകൾ ജോലി ചെയ്യുകയും പ്രൊവിഡന്റ് ഫണ്ട് മാത്രം ആനുകൂല്യമായി ലഭിക്കുന്ന ഈ മേഖലയുടെ സംരക്ഷണത്തിനായി ശക്തമായ കർമ്മ പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.എസ് ബിനുകുമാർ പറഞ്ഞു. സംസ്ഥാന ബജറ്റിൽ ചരിത്രത്തിലാദ്യമായി ഈ മേഖലക്ക് 15 കോടി രൂപ നീക്കിവെക്കുയും ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സംഘടന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പി.നിഖിൽ സ്വാഗത സംഘം ചെയർമാൻ, കെ.കെ.വിനോദൻ കൺവീനർ, ശ്രീകല.ബി, സജിൻകുമാർ.വിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.