കോഴിക്കോട്: കേരള പുലയർ മഹാസഭയുടെ (കെപിഎംഎസ്) ഒരു വർഷക്കാലം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മലബാർ സംഗമവും 51-ാം സംസ്ഥാന സമ്മേളനവും 2,3 തിയതികളിൽ കോഴിക്കോട് നടക്കുമെന്ന് ജനസെക്രട്ടറി പുന്നല ശ്രീകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 2ന് വൈകിട്ട് 4 മണിക്ക് കടപ്പുറത്ത് ചേരുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. കെപിഎംഎസ് പ്രസിഡണ്ട് എൽ.രമേശൻ അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി കെ.രാജൻ, പുന്നല ശ്രീകുമാർ, മേയർ ഡോ.ബീന ഫിലിപ്പ്, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.രാഘവൻ എം.പി, പി.കെ.കൃഷ്ണദാസ്, ഡോ.ഫസൽ ഗഫൂർ, രജ്ഞിത്ത് ഒളവണ്ണ സംസാരിക്കും. 3ന് ടാഗോർ ഹാളിൽ പ്രതിനിധി സമ്മേളനം എൽ.രമേശന്റെ അധ്യക്ഷതയിൽ പുന്നല ശ്രീകുമാർ ഉൽഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 586 പ്രതിനിധികൾ പങ്കെടുക്കും. മലബാർ സംഗമത്തിന്റെ ഭാഗമായി ഏപ്രിൽ 26ന് വൈകിട്ട് 4 മണിക്ക് 112 കേന്ദ്രങ്ങളിൽ സുവർണ്ണ ഗാഥ എന്ന പേരിൽ സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കും. ഏപ്രിൽ 28ന് പതാക ദിനത്തോടനുബന്ധിച്ച് ശാഖാ യൂണിയൻ കേന്ദ്രങ്ങളിലും ഭവനങ്ങളിലും പതാക ഉയർത്തും. പി.വി.ബാബു സംസ്ഥാന വൈസ് പ്രസിഡണ്ട് കെപിഎംഎസ്, രഞ്ജിത്ത് ഒളവണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെപിഎംഎസ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.