എന്റെ തൂലിക സാഹിത്യ കൂട്ടായ്മ 6-ാം വാർഷികാഘോഷം നാളെ

കോഴിക്കോട്: എന്റെ തൂലിക സാഹിത്യ കൂട്ടായ്മയുടെ 6-ാമത് വാർഷികാഘോഷം നാളെ (26ന്) കാലത്ത് 10 മണിക്ക്
നളന്ദ ഓഡിറ്റോറിയത്തിൽ വി.ടി.മുരളി ഉൽഘാടനം ചെയ്യും. എന്റെ തൂലിക ചെയർമാൻ ആമിന സഹീർ അധ്യക്ഷത വഹിക്കും. വി.ആർ.സുധീഷ് മുഖ്യ പ്രഭാഷണം നടത്തും. മൈത്രേയനുമായി സർഗ്ഗ സംവാദം നടക്കും. അഡോറ ഡയറക്ടർ നർഗീസ് ബീഗം നോവലിസ്റ്റ്് റിഹാൻ റഷീദ്, എന്റെ തൂലിക ബ്ലഡ് ഡൊണേഷൻ ഓർഗനൈസർ ഷൗക്കത്ത് എന്നിവരെ ചടങ്ങിൽ ആദരിക്കും. എന്റെ തൂലിക അംഗങ്ങളായ ബിന്ദു സുനിൽ, നയന നിരീഷ്, വിദ്യാ പ്രദീപ്, സബിത രാജ് എന്നിവരുടെ പുസ്തകങ്ങളും എന്റെ തൂലിക കവിതാ സമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്യും.
വി.വി.ജോസ് കല്ലടയാണ് അവതാരകൻ. സ്വാതി രവി, അനീഷ് അസു, ഫെമിന മുഹമ്മദ് ആശംസകൾ നേരും. ലിജി സോന സ്വാഗതവും സജി പവ ൻ നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *