സാമൂഹിക പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങൾചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിച്ചു- ഡോ.പി.സനൽ മോഹൻ

കോഴിക്കോട്: കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളും, സാമൂഹിക പ്രസ്ഥാനങ്ങളും ചരിത്രപരമായ മാറ്റങ്ങൾ രൂപപ്പെടുത്തിയ പ്രക്രിയകൾ ആണെന്നും അവ പരിവർത്തിപ്പിക്കുക മാത്രമല്ല സാമൂഹിക വിജ്ഞാനത്തെ നിർമ്മിക്കുക കൂടി ചെയ്തിട്ടുണ്ടെന്ന് കേരള ചരിത്ര ഗവേഷണ കൗൺസിൽ മുൻ ഡയറക്ടർ ഡോ.പി.സനൽ മോഹൻ പറഞ്ഞു. സാമൂഹിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള വിജ്ഞാനങ്ങൾ സമൂഹത്തെ ജനാധിപത്യ വൽക്കരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂല സാമൂഹിക പരിഷ്‌ക്കരണവും അയിത്തോച്ഛാടനവും മലബാറിൽ ദേശീയ സെമിനാർ മീഞ്ചന്ത ഗവ.കോളേജിൽ ഓൺലൈനായി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ.സജിത അധ്യക്ഷത വഹിച്ചു. ഡോ.പി.കെ.പോക്കർ ജ്ഞാന ബഹുസ്വരതയും സാഹോദര്യവും: ഒരു കീഴാള പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അസ്‌ലം, ഐക്യു എ സി കോർഡിനേറ്റർ ഡോ.മോൻസി മാത്യു, സ്റ്റാഫ് സെക്രട്ടറി ഡോ.യു.എ.സലീം, അറബിക് ആന്റ് ഹിസ്റ്ററി വിഭാഗം തലവൻ ഡോ.അബ്ദുൽ റഹീം ആശംസകൾ നേർന്നു. കെ.ഇ.എൻ.കുഞ്ഞഹമ്മദ് ദുരവസ്ഥയുടെ രാഷ്ട്രീയ വിമർശനം, ഡോ.കെ.എസ്.മാധവൻ കേരളത്തിലെ സാമൂഹിക ആധുനിക വൽക്കരണ പ്രക്രിയ എന്നീ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. ഉൽഘാടന ചടങ്ങിൽ ചരിത്ര വിഭാഗം മേധാവി ഡോ.പ്രിയ സ്വാഗതവും, ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ശശി.പി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *