കോഴിക്കോട്: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ(ലെൻസ്ഫെഡ്) 12-ാമത് ജില്ലാ സമ്മേളനം 26ന് കാലത്ത് 9.30ന് എം.കെ.രാഘവൻ എം പി ഉൽഘാടനം ചെയ്യും. കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് മുഖ്യാതിഥിയായിരിക്കും. 700ലധികം പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡണ്ട് സി എസ് വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ജോയന്റ് സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, അബ്ദുൽ റസാക്ക്, വനിതാ വിഭാഗം കൺവീനർ പി.രസിത സംബന്ധിക്കും. സംഘടനാ സെഷൻ സംസ്ഥാന സെക്രട്ടറി എം.മനോജ് ഉൽഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ പി.ബി.ഷാജി മുഖ്യ പ്രഭാഷണം നടത്തും. നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.ടി.അബ്ദുള്ളക്കോയ ജില്ലാ പ്രസിഡണ്ട്, സി.എച്ച് ഹാരിസ് ജില്ലാ സെക്രട്ടറി, കെ.ഇ.ഫസൽ ചെയർമാൻ സംഘാടക സമിതി, കെ.സലീം, മനോജ്.വി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.