കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിക്കുവാൻ 28,29 തിയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കാളികളാകാൻ കോഴിക്കോട് സിറ്റി പൗര സമിതി മുപ്പതാമത് വാർഷിക സമ്മേളനം തീരുമാനിച്ചു. സമ്മേളനം ദേശീയ ജനസമ്പർക്കവേദി സംസ്ഥാന പ്രസിഡണ്ട് ഡോ.ടി.എം.രവീന്ദ്രൻ ഉൽഘാടനം ചെയ്തു. പൗരസമിതി പ്രസിഡണ്ട് കെ.ടി.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. അഡ്വ.എം.പി.സൂര്യനാരായണൻ, റിട്ട.അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ മീര.കെ, റിട്ട.സെയിൽടാക്‌സ് ഓഫീസർ കീർത്തി മാലിനി.കെ.ആർ, വേണുഗോപാലക്കുറുപ്പ് പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അരവിന്ദാക്ഷൻ.കെ.ടി(പ്രസിഡണ്ട്), അഡ്വ.കെ.രതീഷ്‌ലാൽ, ആർ.കെ.വേലായുധൻ(വൈസ് പ്രസിഡണ്ട്), ടി.എ.സി.ബാബു(ജന.സെക്രട്ടറി), എം.കെ.കുഞ്ഞാവ, എഴുത്തുപള്ളി മനോഹരൻ (സെക്രട്ടറിമാർ), കെ.ശോഭന (ട്രഷറർ) തിരഞ്ഞെടുത്തു. എഴുത്തുപള്ളി മനോഹരൻ നന്ദി പറഞ്ഞു.