കോഴിക്കോട്: വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന ശിൽപശാല സമാപിച്ചു. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുളള വിവിധ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്താനായി വിദഗ്ധരുടെ നേതത്വത്തിൽ നടന്ന ടെക് ട്രീ എസ് എസ്എഫ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആശിഖ് തങ്ങളുടെ അധ്യക്ഷതയിൽ മീം എജുടെക് സി ഇ ഒ ഡോ.ഇ എം അബ്ദുറഊഫ് ഉൽഘാടനം ചെയ്തു. അക്കാദമിക് റിസർച്ച് എന്ന വിഷയത്തിൽ നടന്ന പാനൽ ഡിസ്‌കഷന്, ശഫീഖ് ബുസ്താൻ, സി.എം.സാബിർ സഖാഫി, മുഹമ്മദ് മുദസിർ നേതൃത്വം നൽകി. കോഴിക്കോട് എൻ ഐ ടി റിസർച്ച് സ്‌കോളർ മുഹമ്മദ് നിയാസ് മോഡറേറ്ററായിരുന്നു.
സ്വകാര്യ മേഖലയിലെ ജോലി അവസരങ്ങളും പ്രമോഷനും സംബന്ധിച്ച് നടന്ന സെഷനിൽ ഇന്റെൽ ഹാർഡ് വെയർ എഞ്ചിനീയർ സി.മുഹമ്മദ് യാസീൻ സംസാരിച്ചു. സംരംഭകത്വം, സർക്കാർ മേഖലയിലെ തൊഴിലവസരങ്ങൾ, എന്നീ വിഷയങ്ങളിൽ ലെസ്‌റ്റോറ ടെക്‌നോളജീസ് സി ഇ ഒ ഫ്രൽബിൻ റഹ്മാൻ, എൻ എൽ സി ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് എഞ്ചീനീയർ ഒ.പി. അബ്ദുൽ ഹസീബ് സംസാരിച്ചു. എം.പി.മുഹന്നദ്, സി.കെ.എം റഫീഖ്, അബ്ദുള്ള ബുഖാരി ശിൽപ്പശാലക്ക് നേതൃത്വം നൽകി.