ഫറോക്ക്: കടലുണ്ടി ബീച്ച് റോഡിൽ പുർനിർമ്മാണം പൂർത്തിയായ കോർണിഷ് മുഹിയുദ്ദീൻ മസ്ജിദ് സമർപ്പണ സമ്മേളനം 25 മുതൽ 28വരെ കടലുണ്ടിയിൽ നടക്കുമെന്ന് മസ്ജിദ് പ്രസിഡണ്ട് സയ്യിദ് ഇബ്‌റാഹിമുൽ ഖലീൽ അൽ ബുഖാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25ന് വൈകുന്നേരം കടലുണ്ടി സാദാത്തുക്കൾ മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. 4.30ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് ഇസ്മായിൽ അൽബുഖാരി പതാക ഉയർത്തും. വൈകുന്നേരം 7ന് ഹജ്ജ്, വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ സമ്മേളനം ഉൽഘാടനം ചെയ്യും. മഅദിൻ അക്കാദമി ചെയർമാനും ഖാസിയുമായ സയ്യിദ് ഇബ്‌റാഹിമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. പി.അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യാതിഥിയാകും. ശനിയാഴ്ച വൈകുന്നേരം 6.30ന് മതസൗഹാർദ്ദ സമ്മേളനം എം.കെ.രാഘവൻ.എം.പി.ഉൽഘാടനം ചെയ്യും. എ.പി.അബ്ദുൽ കരീം ഹാജി അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ പി.സുരേന്ദ്രൻ, ഫാദർ തോമസ്, എം.സുരേന്ദ്രനാഥ്, ബല കൃഷ്ണൻ മാസ്റ്റർ പ്രസംഗിക്കും. 8.30ന് നടക്കുന്ന ആസ്വാദന സദസ്സിന് ഷുക്കൂർ ഇർഫാനിീ ചെമ്പരിക്ക, റഊഫ് അസഹരി ആക്കോട്, ഹാഫിള് നഈം അദനി, ഹാഫിള് മുബശീർ പെരിന്താറ്റിരി, റാഫി ഹസ്‌റത്ത് കുന്നംകുളം, നാസിഫ് കോഴിക്കോട് നേതൃത്വം നൽകും. സയ്യിദ് ശിഹാബുദ്ദീൻ അഹദൽ മുത്തന്നൂർ സമാപന പ്രാർത്ഥന നടത്തും. 27ന് രാവിലെ സ്‌കൂൾ ഓഫ് ഖുർആൻ നടക്കും. ഇബ്രാഹീം ബാഖവി അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും. രാവിലെ 8ന് നടത്തുന്ന പൈതൃക സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് അസ്സഖാഫി അധ്യക്ഷത വഹിക്കും. ചരിത്രകാരൻ ഡോ.ഹുസൈൻ രണ്ടത്താണി, സൂര്യ അബ്ദുൽ ഗഫൂർ, നിയാസ് പുളിക്കലകത്ത്, സുലൈമാൻ ഫൈസി കിഴിശ്ശേരി, ഡോ. ഹനീഫ പ്രസംഗിക്കും. 28ന് രാവിലെ 9ന് കോർണിഷ് ഓഡിറ്റോറിയം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്യും. വൈകിട്ട് 6ന് ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ കോർണിഷ് മസ്ജിദ് നാടിന് സമർപ്പിക്കും. സമസ്ത പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്ല്യാർ അധ്യക്ഷത വഹിക്കും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, കോടോമ്പുഴ ബാവ മുസ്ലിയാർ, പൊൻമള മൊയ്തീൻകുട്ടി ബാഫഖി, പകര മുഹമ്മദ് അഹ്‌സനി, പ്രൊ.എ.കെ.അബ്ദുൽ ഹമീദ് പ്രസംഗിക്കും.