ഹിജാബ് വിവാദം മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ: ഡോ.ഹുസൈൻ മടവൂർ

കുവൈറ്റ്: ഇന്ത്യയിൽ ഹിജാബ് വിവാദമുയർത്തുന്നവർ ലക്ഷ്യമാക്കുന്നത് മുസ്ലിം വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസം തടയലാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
തുർക്കിയിലേക്കുള്ള യാത്രാമദ്ധ്യേ കുവൈറ്റ് വിമാനത്താവളത്തിൽ മാധ്യമ സുഹൃത്തുക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പരമായി പിന്നോക്കമായിരുന്ന ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾ പ്രൊഫഷനൽ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും വിദേശ ഗവേഷണ സ്ഥാപനങ്ങളിലും നല്ല നിലയിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്. സിവിൽ സർവ്വീസ് മേഖലകളിലും അവർ മുന്നിലാണ്. ശിരോവസ്ത്രം ധരിച്ച് കൊണ്ട് തന്നെയാണവർ ഈ നേട്ടങ്ങളെല്ലാം കൈ വരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇസ്ലാമിക വസ്ത്രധാരണ രീതി നിരോധിച്ചാൽ മുസ്ലിം പെൺകുട്ടികൾ പഠനം നിർത്തുമെന്നാണവർ കണക്ക് കൂട്ടുന്നത്. മാന്യവും സുരക്ഷിതവുമായ വസ്ത്രം ധരിക്കുന്നതിന്നെതിൽ നിയമമുണ്ടാക്കുന്നത് സംസ്‌കാര ശൂന്യതയാണ്. ഭരണഘടനാവിരുദ്ധമാണ്. നമ്മുടെ മഹത്തായ ബഹുസ്വര സംസ്‌കാരത്തിന്നെ തിരുമാണ്.
ഇത്തരം നിയമങ്ങൾക്കെതിരെ നിയമ പരമായ പോരാട്ടം തുടരണം. വൈകാരികമായി സമീപിക്കേണ്ട വിഷയമല്ല ഇത്. വർഗ്ഗീയ ശക്തികൾക്ക് ഗുണം ചെയ്യുന്ന വിധം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യരുത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *