പണിക്കർ സർവ്വീസ് സൊസൈറ്റി ജില്ലാ സമ്മേളനം ഏപ്രിൽ 9, 10ന്

കോഴിക്കോട്: പണിക്കർ സർവ്വീസ് സൊസൈറ്റി ജില്ലാ സമ്മേളനം 9,10 തിയതികളിൽ തളി എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 9ന് പതാക ഉയർത്തുന്നതോടുകൂടി സമ്മേളന പരിപാടികൾക്ക് തുടക്കം കുറിക്കും. സംസ്ഥാന പ്രസിഡണ്ട് ബേപ്പൂർ മുരളീധര പണിക്കർ സമ്മേളനം ഉൽഘാടനം ചെയ്യും. യൂണിറ്റ് അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ്, സൈബർ കുറ്റകൃത്യങ്ങൾ നേരിടുന്നതിന് വനിതാ ക്ലാസ്, ഒ ബി സി സംവരണ ലിസ്റ്റ് പുന:ക്രമീകരിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമിച്ച ജസ്റ്റിസ് രോഹിണി കമ്മീഷന് സമർപ്പിക്കേണ്ട നിർദ്ദേശങ്ങൾ സമ്മേളനം ചർച്ച ചെയ്യും. 10ന് നടക്കുന്ന പൊതു സമ്മേളനത്തിൽ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന തുടക്കക്കാരെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച കണിയാർ ജ്യോതി ദ്വൈമാസികയുടെ പുതുക്കിയ പതിപ്പ് പ്രകാശനം ചെയ്യും. വിവിധ തുറകളിൽ സേവനമനുഷ്ഠിച്ചവരെ ആദരിക്കും. വിധവകൾക്കുള്ള ഇൻഷൂറൻസ് പോളിസി വിതരണവും നടക്കും. മാടത്തിങ്കൽ വിനോദ് കുമാർ, ദേവരാജൻ തച്ചറക്കൽ, സതീഷ് കുമാർ.കെപി, ശ്യാമള.എം.രാജാമണി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *