ടിപ്പു സുൽത്താനും ഫാറൂഖാബാദും മലയാളം ഡോക്യുമെന്ററി പ്രകാശനം ചെയ്തു

ടിപ്പു സുൽത്താനും ഫാറൂഖാബാദും മലയാളം ഡോക്യുമെന്ററി പ്രകാശനം ചെയ്തു

ഫറോക്ക്: ഫറോക്കിന്റെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന ചരിത്ര വസ്തുതകളെയും, വളർച്ചയെയും നാളത്തെ തലമുറക്ക് പകർന്നു നൽകാൻ ടിപ്പു കാലഘട്ട ചരിത്രം സൂചിപ്പിക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ചരിത്ര ഡോക്യുമെൻററി കേരള പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്തു.
കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയും, മരുന്നറയും, കോമൺവെൽത്ത് ടൈൽ ഫാക്ടറിയും ശിലായുഗ നിർമ്മിതിയായ ഗുഹകളും ചാലിയാറും സ്വാതന്ത്ര്യത്തിന് ബലിയർപ്പിക്കപ്പെട്ട ധീരദേശാഭിമാനികളുടെ ഓർമ്മകളും ലോകത്തിനു മുമ്പിൽ നിറകാഴ്ചയായ് അവതരിപ്പിക്കാൻ കഴിയുന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു.
രണ്ടര നൂറ്റാണ്ടിന്റെ ഫറോക്കിന്റെ വളർച്ചയും, സംസ്‌കാരവും, ചരിത്രവും സൂചിപ്പിക്കുന്ന ഡോക്യുമെന്ററിയുടെ രചന നിർവ്വഹിച്ചത്. എഫ് .എം .ഡി സെക്രട്ടറി മജീദ് അമ്പലക്കണ്ടി യാണ്. മലബാർ വിഷ്വൽ മീഡിയയുടെ ബാനറിൽ ഫാറൂഖ് കോളേജ് ഹിസ്റ്ററി ഡിപ്പാർട്ട് മെന്റിന്റെ സഹകരണത്തോടെ കെ.ഷാജഹാനാണ് സംവിധാനവും ദൃശ്യാവിഷ്‌കാരവും റഹ്മാൻ ഫറോക്ക് ് ശബ്ദവും നൽകി . ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എം. നസീർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി. അബ്ദുൽ റസാക്ക് ഡോക്യുമെന്ററി യൂട്യൂബ് അപ് ലോഡ് ചെയ്തു. ഫറോക്ക് മോണിമെൻറ് ഡെവലപ്‌മെൻറ് കൗൺസിൽ ജന. സെക്രട്ടറി ജയശങ്കർ കിളിയൻകണ്ടി, പ്രാദേശിക ചരിത്രകാരൻ വിജയകുമാർ പൂതേരി , കെ.കെ.ആലിക്കുട്ടി മാസ്റ്റർ, വി.എം. ബഷീർ, ഡിവിഷൻ കൗൺസിലർ കെ.വി.അഷ്‌റഫ്, സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *