കോഴിക്കോട്: കാലിക്കറ്റ് ന്യുമിസ്മാറ്റിക് സൊസൈറ്റി സംഘടിപ്പിക്കുന്ന കാലിക്കറ്റ് കോയിൻ ഫെസ്റ്റ് 2022, 25, 26, 27 തിയതികളിൽ സുകൃതീന്ദ്ര കലാമന്ദിറിൽ (ലിങ്ക് റോഡ് ഓപ്പോസിറ്റ് രെയിൽവെസ്‌റ്റേഷൻ) നടക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25ന് കാലത്ത് 10 മണിക്ക് കണ്ണൂർ ഫിലാറ്റലിക്(Philetelic) ക്ലബ്ബ് പ്രസിഡണ്ട് എം.വി.മുകുന്ദൻ ഫെസ്റ്റ് ഉൽഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡണ്ട് എം.ഡി.വില്ല്യംസ് അദ്ധ്യക്ഷത വഹിക്കും. കേരള ഹെറിറ്റേജ് സൊസൈറ്റി പ്രസിഡണ്ട് ബാലഗോപാൽ ചാനയിൽ മുഖ്യാതിഥിയായിരിക്കും. എപ്പിഗ്രഫി റിസർച്ചർ ഡോ.എസ്.രാഗേന്ദു ആശംസ നേരും. പ്രോഗ്രാം കമ്മറ്റി കൺവീനർ സൂരജ്.കെ. സ്വാഗതവും, സൊസൈറ്റി സെക്രട്ടറി പ്രേമൻ പുതിയാപ്പിൽ നന്ദിയും പറയും.
പുരാതന ഭാരതത്തിലെ ജനപദങ്ങളിലെ പഞ്ച് മാർക്ഡ് നാണയങ്ങൾ, കോസല, മഗധ, മൗര്യ, കുഷാന, ഗുപ്ത സാമ്രാജ്യത്തിലെ നാണയങ്ങൾ, ഗ്രീക്ക്, റോമൻ നാണയങ്ങൾ, ഇന്ത്യ ഭരിച്ചിരുന്ന ചക്രവർത്തിമാരുടെയും നാട്ടുരാജാക്കൻമാരുടെയും നാണയങ്ങൾ, സാമൂതിരി, ടിപ്പു സുൽത്താൻ, അറയ്ക്കൽ രാജവംശം, ബ്രിട്ടീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഡച്ചുകാരും ഇന്ത്യയിലിറക്കിയ നാണയങ്ങൾ, കറൻസികൾ, ഇന്ത്യാ ഗവൺമെന്റ് ്ഇന്നേവരെ ഇറക്കിയ അൺസർക്കുലേറ്റഡ് സ്മരണികാ നാണയങ്ങൾ, വിദേശ രാജ്യങ്ങളുടെ നാണയങ്ങൾ, ഫാൻസ് നമ്പർ കറൻസികൾ, അപൂർവ്വ മെഡലുകൾ, ടോക്കണുകൾ പ്രദർശനത്തിനുണ്ടാവുന്നതാണെന്ന് പ്രസിഡണ്ട് എം.ഡി.വില്ല്യംസും, സെക്രട്ടറി പ്രേമൻ പുതിയാപ്പിലും പറഞ്ഞു. സൊസൈറ്റി സംഘടിപ്പിക്കുന്ന 8-ാമത്തെ അഖിലേന്ത്യാ ഫെസ്റ്റാണിത്. പുരാതന നാണയങ്ങൾ, സാമ്പത്തിക ചരിത്രം മാത്രമല്ല സംസ്‌കാരം, അധിനിവേശം, വ്യാപാരം, രാഷ്ട്രീയം, സാമ്പത്തിക ജീവിതം കൂടിയാണ്. ഈ വിഷയത്തിൽ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്നവർ പറഞ്ഞു. രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണിവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. വാർത്താ സമ്മേളനത്തിൽസൊസൈറ്റി പ്രസിഡണ്ട് എം.ഡി.വില്ല്യംസ്,സെക്രട്ടറി പ്രേമൻ പുതിയാപ്പിൽ, സൂരജ്, മുഹമ്മദ് റിയാസ്, രൂപ് ബൽറാം പങ്കെടുത്തു.