കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവഘടകമായ ഐ എസ് എം 26, 27 തിയതികളിൽ കടപ്പുറത്ത് ദേശീയ മതേതര സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘ഒന്നിക്കാം ഒരുമയുള്ള ഇന്ത്യക്ക്’ എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച 4 മണിക്ക് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഡോ.മണിശങ്കർ അയ്യർ ഉൽഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. ഐ എസ് എം പ്രസിഡണ്ട് ശരീഫ് മേലേതിൽ അധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി ജംഷീർ ഫാറൂഖി ആമുഖ പ്രഭാഷണം നടത്തും. അഖിലേന്ത്യാ അഹ്‌ലെ ഹദീസ് പ്രസിഡണ്ട് മൗലാനാ അസ്ഗറലി ഇമാം മഹ്ദി അസ്സലഫി, അബ്ദുസമദ് സമദാനി എം.പി, അതിഥികളാകും. പി.കെ.അഹമ്മദ്, എച്ച്. ഇ. മുഹമ്മദ് ബാബുസേട്ടിന് നൽകി പുസ്തക പ്രകാശനം നിർവ്വഹിക്കും. എം.കെ.രാഘവൻ.എം.പി, ഡോ.എം.കെ.മുനീർ.എം.എൽ.എ, ഹനീഫ് കായക്കൊടി, എം.സലാഹുദ്ദീൻ മദനി , ശാഹിദ് മുസ്ലിം ഫാറൂഖി പ്രസംഗിക്കും. ‘തിരിച്ചു പിടിക്കാം ഇന്ത്യയുടെ സൗഹൃദം’ എന്ന വിഷയത്തിലാണ് ചർച്ച നടക്കുക. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൽഘാടനം ചെയ്യും. ഡോ.ഹുസൈൻ മടവൂർ അധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, സ്വാമി നരസിംഹാനന്ദ, ഡോ.പി.എ.ഫസൽ ഗഫൂർ, അഡ്വ.കെ.പ്രവീൺകുമാർ, സി.പി.കുഞ്ഞു മുഹമ്മദ്, എ.സജീവൻ, ഒ.അബ്ദുറഹിമാൻ, കമാൽ വരദൂർ, ബഷീർ പട്ടേൽതാഴം പ്രസംഗിക്കും.
27ന് ഞായർ രാവിലെ 9 മണിക്ക് ‘മതനിരപേക്ഷ ഇന്ത്യ ആകുലതകളും പ്രതീക്ഷയും’ ദേശീയ വികസന സെമിനാർ ആരംഭിക്കും. കെഎൻഎം പ്രസിഡണ്ട് ടി.പി.അബ്ദുള്ളക്കോയ മദനി ഉൽഘാടനം ചെയ്യും. പ്രൊഫ.എൻ.വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. മന്ത്രി അഹമ്മദ് ദേവർ കോവിൽ അതിഥിയായിരിക്കും. നിസാർ ഒളവണ്ണ ആമുഖ പ്രഭാഷണം നടത്തും. അഡ്വ.പ്രദീപ് കുമാർ, പി.സുരേന്ദ്രൻ, അഡ്വ.എം.ബിജു, അബ്ദുള്ള സുബൈർ മുഹമ്മദി, എം എം അക്ബർ, സി.കെ.സുബൈർ, സുബൈർ പീടിയേക്കൽ പങ്കെടുക്കും. 11.30 അക്കാദമിക് സമ്മേളനം മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും. ഡോ.കെ.ടി.ജലീൽ, കെ.എം.ഷാജി, ഡോ.എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, പി.എം.സാദിഖലി, കെഇഎൻ കുഞ്ഞഹമ്മദ് പങ്കെടുക്കും. 2 മണിക്ക് നടക്കുന്ന ഭൗതിക സംവാദം ബിനോയ് വിശ്വം ഉൽഘാടനം ചെയ്യും. എം.വി.ശ്രേയാംസ്‌കുമാർ എം.പി, തമിഴ്‌നാട് വഖഫ് ബോർഡ് മെമ്പർ ഫാത്തിമ മുസഫർ, ഡി.കെ.ബ്രിജേഷ് അബ്രഹാം, അഡ്വ.പി.എം.നിയാസ്, പി.വി.അഹമ്മദ് സാജു, ശിഹാബ് തൊടുപുഴ, നൗഷാദ് കരുവണ്ണൂർ പ്രസംഗിക്കും. 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കെഎൻഎം ജന.സെക്രട്ടറി എം.മുഹമ്മദ് മദനി അധ്യക്ഷത വഹിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി, അഡ്വ.ടി.സിദ്ദീഖ്, പി.മോഹനൻ മാസ്റ്റർ, അഡ്വ.പി.എം.എ സലാം, പി.പി.ഉണ്ണീൻകുട്ടി മൗലവി, എ.പി.അബ്ദുസമദ്, പി.വി.ബാലൻ, നൂർമുഹമ്മദ് നൂർഷാ, വി.കെ.സക്കരിയ്യ, കെ.വി.അബ്ദുൽ ലത്തീഫ് മൗലവി, അഹമ്മദ് അനസ് മൗലവി, കെ.എം.എ.അസീസ്, ജലീൽ മാമാങ്കര പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ ശരീഫ് മേലേതിൽ പ്രസിഡണ്ട് ഐഎസ്എം കേരള, ജന.സെക്രട്ടറി പി.കെ.ജംഷീർ ഫാറൂഖി, പ്രോഗ്രാം കോ ഓർഡിനേറ്റർ നിസാർ ഒളവണ്ണ, ശബീർ കൊടിയത്തൂർ ട്രഷറർ, നൗഷാദ് കരുവണ്ണൂർ പങ്കെടുത്തു.