കോഴിക്കോട്: ജാതിവ്യവസ്ഥക്കെതിരെയും, തൊട്ടു തീണ്ടായ്മക്കെതിരെയും മലബാറിൽ നടന്ന പോരാട്ടങ്ങളെക്കുറിച്ച് മീഞ്ചന്ത ഗവ.കോളേജിൽ ദേശീയ സെമിനാർ ഇന്നു മുതൽ 25വരെ നടക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്ററും ഗവ.കോളേജ് ചരിത്ര വിഭാഗം മേധാവിയുമായ പ്രിയ.പിയും ഡോ.പി.ബീനയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ 10ന് കേരള ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാൻ ഡോ.പി.സനൽ മോഹൻ സെമിനാർ ഉൽഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ.എടക്കോട്ട്ഷാജി അ ധ്യക്ഷത വഹിക്കും. ഡോ.പി.കെ പോക്കർ മുഖ്യ പ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി വിവിധ സെഷനുകൾ നടക്കും. വിദ്യാർത്ഥികൾക്ക് സെമിനാറിൽ പങ്കെടുക്കാം. കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നടന്ന അയിത്തോച്ചാടനമടക്കമുള്ള പ്രവർത്തനങ്ങൾക്ക് സമാനമായ പ്രവർത്തനങ്ങൾ മലബാറിൽ നടന്നിട്ടുണ്ടെന്നും സ്വാമി ആനന്ദതീർത്ഥനടക്കമുള്ളവരുടെ സാമൂഹിക പരിഷ്‌ക്കരണ പ്രവർത്തനങ്ങൾ വേണ്ടത്ര അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെന്നും ഡോ.പ്രിയ കൂട്ടിച്ചേർത്തു. കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ സഹായത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.