കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഈ വർഷത്തെ സദയം ചാരിറ്റബിൾ ട്രസ്റ്റ് – ബോചെ (ഡോ.ബോബി ചെമ്മണ്ണൂർ) അവാർഡ് മലപ്പുറം സ്വദേശി റോസിന ടി.പിക്ക്. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാർഡ് ഏപ്രിൽ 3ന് വൈകുന്നേരം മൂന്നിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഇതോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തകരെ അനുമോദിക്കും
കെ.മോഹൻദാസ് (മുതിർന്ന മാധ്യമ പ്രവർത്തകൻ), രവീന്ദ്രൻ കുന്ദമംഗലം (അധ്യാപകൻ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകൻ), എം.കെ.രമേഷ്‌കുമാർ (സദയം ചെയർമാൻ) എന്നീ ജൂറികളാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.