സംരംഭകർ മൽസരിക്കേണ്ടത്  ആഗോള മാർക്കറ്റിൽ – എ.കെ.നിഷാദ്

സംരംഭകർ മൽസരിക്കേണ്ടത് ആഗോള മാർക്കറ്റിൽ – എ.കെ.നിഷാദ്

കോഴിക്കോട്: സ്റ്റാർട്ടപ്പുകളിൽ അനന്ത സാധ്യതകളുണ്ടെന്നും, ഐടി മേഖലയെപ്പോലെ മറ്റു മേഖലകൾക്കും സ്റ്റാർട്ടപ്പുകളിലൂടെ വൻനേട്ടം കൈവരിക്കാമെന്ന് മെറൽഡ ജ്വൽസ് മാനേജിംഗ് ഡയറക്ടർ എ.കെ.നിഷാദ് പറഞ്ഞു. എല്ലാ മേഖലയിലും മൽസരം നിലനിൽക്കുന്ന സാഹചര്യത്തിൽ വിജയ ചിന്തകൾ, കഠിനാധ്വാനം, അതുല്യത എന്നിവ മുറുകെ പിടിച്ച് സംരംഭകർക്ക് വിജയിക്കാനാകണം. നമ്മൾ മൽസരിക്കേണ്ടത് പഞ്ചായത്തിനോടോ, ജില്ലയോടോ, സംസ്ഥാനത്തിനോടോ, രാജ്യത്തോടോ അല്ല, അന്താരാഷ്ട്ര തലത്തിലാണ്. നമ്മുടെ നാട്ടിൽ നവ സംരംഭങ്ങളും സാധ്യതകളും വളർത്തിയെടുത്തില്ലെങ്കിൽ ഇവിടെയുള്ള കഴിവുള്ളവർ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറും. അതിന്റെ നഷ്ടം നമുക്ക് തന്നെയാവുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. ടെക്‌നോളജിയുടെ സാധ്യതകളിലൂടെ വ്യാപാര-വ്യവസായ വളർച്ചക്കായി പരിശ്രമിക്കണം. സമകാലിക സാഹചര്യത്തിൽ ഈ മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ കാലിക്കറ്റ് ചേംബർ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചേംബർ സംഘടിപ്പിച്ച എം എസ് എ ഇ സ്‌കെയിലിംങ് അപ്പ് സെമിനാർ അദ്ദേഹം ഉൽഘാടനം ചെയ്തു. ചേംബർ പ്രസിഡണ്ട് റഫി പി. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. യുവ സംരംഭകനും മിസോൺ എംഡിയുമായ കെ.സുഭാഷ് ബാബു പരമ്പരാഗത ബിസിനസ്സിന്റെ സ്റ്റാർട്ട്അപ്പ് സാധ്യതകളെക്കുറിച്ചും, കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡവലപ്‌മെന്റ് മാനേജർ സയ്യിദ് സവാദും ക്ലാസുകളെടുത്തു. ചേംബർ മുൻ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ, ചേംബർ ഹോണററി സെക്രട്ടറി എ.പി.അബ്ദുല്ലക്കുട്ടി, ട്രഷറർ ബോബിഷ് കുന്നത്ത് പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *