കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ 25-ാം വാർഷിക സമ്മേളനം 23ന്

കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ 25-ാം വാർഷിക സമ്മേളനം നാളെ ഉച്ചക്ക് 3 മണിക്ക് ഐ.പി.കൃഷ്ണൻ നഗറിൽ(സ്‌പോർട്‌സ് കൗൺസിൽ ഹാൾ) നടക്കും. സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്യും. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തും. കെ.ഡി.എച്ച്.എൽ ആന്റ് ജി.ഡബ്ല്യു.യു പ്രസിഡണ്ട് എം.പി.ജനാർദ്ദനൻ അധ്യക്ഷത വഹിക്കും. കെപിസിസി ജന.സെക്രട്ടറിമാരായ അഡ്വ.കെ.ജയന്ത്, അഡ്വ.പി.എം.നിയാസ്, എൻ.സുബ്രഹ്മണ്യൻ, കെ.സി.അബു, അജയ് തറയിൽ, തോമസ് കല്ലാടൻ, എം.പി.പത്മനാഭൻ, കെ.രാജീവ്, അഡ്വ.എം.രാജൻ, എം.കെ.ബീരാൻ, ട്രേഡ് യൂണിയൻ നേതാക്കൾ സംബന്ധിക്കും. എ.പി.പീതാംബരൻ സ്വാഗതവും, സതീഷ് പെരിങ്ങൊളം നന്ദിയും പറയും.

.

 

Share

Leave a Reply

Your email address will not be published. Required fields are marked *