കോഴിക്കോട്: രാജ്യത്തെ ഏറ്റവും കരുത്തുള്ള ഉപഭോക്തൃ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കാൻ ആവശ്യമായ ലാബുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കണമെന്നും ജില്ലാ കമ്മീഷനുകളിൽ സാധാരണക്കാർക്ക് നിയമ സഹായം ലഭിക്കുന്നതിന് ഹെൽപ് ഡെസ്‌ക് സംവിധാനം ഏർപ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്ന മീഡിയേഷൻ സെൽ ജില്ലാ കമ്മീഷനുകളിൽ ഉടനെ ആരംഭിക്കണമെന്നും ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സമ്മേളനം ആവശ്യപ്പെട്ടു. യോഗത്തിൽ സമിതി പ്രസിഡണ്ട് പി.ഐ അജയൻ അധ്യക്ഷത വഹിച്ചു. പത്മനാഭൻ വേങ്ങേരി, വി.പി.സനീബ് കുമാർ, ഇ.ദിനചന്ദ്രൻ നായർ, വനജ ചീനംകുഴിയിൽ, ശോഭ.സി.ടി, വി.ചന്ദ്രശേഖരൻ, വെളിപാലത്ത് ബാലൻ, രാജൻ മണ്ടൊടി, ഗൗരി ശങ്കർ, എം.അബ്ദുറഹിമാൻ, സാബു മാത്യു, കെ.മാധവൻ, പി.പി.വൈരമണി പ്രസംഗിച്ചു.