കോഴിക്കോട്: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി.അനിൽ രചിച്ച മാളിക വീട്ടിലെ തത്ത(കവിതാ സമാഹാരം) എം.കെ.രാഘവൻ.എം.പി, മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന് നൽകി പ്രകാശനം ചെയ്തു. കുട്ടികൾ ഗ്രന്ഥശാലകളിൽ അംഗത്വമെടുക്കുന്നത് കുറഞ്ഞ് വരികയാണെന്നും, ജനറൽനോളജ് അടക്കമുള്ള വിജ്ഞാനം നേടാൻ വായനാ ശീലം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ കമ്പ്യൂട്ടർ, ടെലിവിഷൻ, മൊബൈൽഫോൺ ലോകത്ത് ഒതുങ്ങരുത്. വായന കുറഞ്ഞാൽ മനുഷ്യത്വം കുറയുമെന്ന് അദ്ദേഹം പറഞ്ഞു. വേണു അമ്പലപ്പടി അദ്ധ്യക്ഷത വഹിച്ചു. കബീർ സലാല, നവീന സുഭാഷ്, രജനി സുരേഷ് ആശംസകൾ നേർന്നു. സാഹിത്യ പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ സുദീപ് തെക്കേപ്പാട്ട് സ്വാഗതവും പി.അനിൽ നന്ദിയും പറഞ്ഞു.