കോഴിക്കോട്: ലോക ജലദിനമായ മാർച്ച് 22ന് തിരുവനന്തപുരത്തെ് വെച്ച് നടക്കുന്ന ജല പാർലമെന്റിലേക്ക് കേരളത്തിലെ 44 നദികളിൽ നിന്ന് ജലമെത്തിക്കുന്നതിന്റെ ഭാഗമായി ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെയും കോഴിക്കോട് നഗരസഭയുടെയും അതിർത്തിയായ കടുപ്പിനി പുഴയിൽ നിന്നും ശേഖരിക്കുന്ന ജലം, പി.ടി.എ.റഹീം എം.എൽ.എ നിർവ്വഹണ സഹായ ഏജൻസി ജില്ലാ ഫ്‌ളാറ്റ് ഫോറം ചെയർമാനും എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡണ്ടുമായ അഡ്വ.ജാനകി.പിക്ക് കൈമാറി.ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബുരാജ് അധ്യക്ഷത വഹിച്ചു . കേരളത്തിലെ 44 നദികളിൽ നിന്നും ശേഖരിക്കുന്ന ജലം നാളെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കുകയും 22ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പൊതു സംഭരണിയിലേക്ക് 44 നദികളിലെ ജലം പകരുകയും ചെയ്യും. ജലം സംരക്ഷിക്കേണ്ടതിന്റെയും, ജലസ്രോതസ്സുകൾ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത പൊതു ജനങ്ങളിലെത്തിക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം. ജലജീവൻ മിഷൻ നിർവ്വഹണ ഏജൻസികളായി പ്രവർത്തിക്കുന്ന 44 സംഘടനകളാണ് നദികളിൽ നിന്ന് ജലം ശേഖരിച്ചെത്തിക്കുന്നത്.