കോഴിക്കോട്: ഇ.വി.ഉസ്മാൻകോയ നഗരത്തിന്റെ സാംസ്‌കാരിക മുഖമായിരുന്നെന്നും സ്വന്തം നിലപാടിൽ വെള്ളം ചേർക്കാത്ത കോൺഗ്രസ്സ് നേതാവായിരുന്നെന്നും ഡി സി സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺകുമാർ പറഞ്ഞു. നിലപാട് മാറ്റിയിരുന്നെങ്കിൽ അദ്ദേഹം ഉന്നത പദവികളിൽ എത്തുമായിരുന്നു. രാഷ്ട്രീയക്കാരിലെ സാംസ്‌കാരിക പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകരിലെ രാഷ്ട്രീയക്കാരനുമായിരുന്നു അദ്ദേഹം ഇ.വി.ഉസ്മാൻ കോയയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതി അളകാപുരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.വി.ഉസ്മാൻകോയയുടെ നാമധേയത്തിലുള്ള പ്രഥമ പുരസ്‌കാരം ഡോ.കെ.മൊയ്തുവിന് അദ്ദേഹം സമ്മാനിച്ചു. കൗൺസിലർ കെ.മൊയ്തീൻകോയ പ്രശസ്തി പത്രവും, എം.വി.കുഞ്ഞാമു പൊന്നാടയും അണിയിച്ചാദരിച്ചു. സമിതി പ്രസിഡണ്ട് ഡോ.കെ.കുഞ്ഞാലി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, എസ്.കെ.അബൂബക്കർ, ഡോ.സി.എം.അബൂബക്കർ, ആർ ജയന്ത് കുമാർ, കെ.അബൂബക്കർ, പി.ഇസ്മായിൽ, എം.രാജൻ ജനറൽ കൺവീനർ ഇമ്പിച്ചഹമ്മദ്.എം.പി, സി.ടി.ഹസീബ് സംബന്ധിച്ചു.