കോഴിക്കോട്: സർക്കാർ കോളേജ് അധ്യാപകരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളേജ് ടീച്ചേഴ്‌സ് (AKGCT) നാലാമത് സംസ്ഥാന സമ്മേളനം 19,20 തിയതികളിൽ കോഴിക്കോട്ട് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മതനിരപേക്ഷ വൈജ്ഞാനിക സമൂഹം രാജ്യ പുരോഗതിക്ക് എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന സമ്മേളനം 19 ന് കാലത്ത് 10 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു വെസ്റ്റ്ഹിൽ സമുദ്ര കമ്മ്യൂണിറ്റി ഹാളിൽ ഉൽഘാടനം ചെയ്യും. എകെജിസിടി സംസ്ഥാന പ്രസിഡണ്ട് ഡോ.എൻ.മനോജ് അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സ്വാഗതം ആശംസിക്കും. എഫ് എസ് ഇ ടി സംസ്ഥാന ജന.സെക്രട്ടറി അജിത്ത് കുമാർ, എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.പത്മനാഭൻ സംസാരിക്കും. എകെജിസിടി ജനറൽ സെക്രട്ടറി ഡോ.എം.സത്യൻ നന്ദി പറയും. വിദ്യാഭ്യാസ സമ്മേളനം മേയർ ബീന ഫിലിപ്പും യാത്രയയപ്പ് സമ്മേളനം മുൻ മന്ത്രി എ.കെ.ബാലനും, വനിതാ സമ്മേളനം മുൻ മന്ത്രി ഷൈലജ ടീച്ചറും ഉൽഘാടനം ചെയ്യും. 20ന് പുതിയ സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. ഡോ.എം.സത്യൻ, ഡോ.പി.കെ.ദിനേശ്, രഘുദാസ്.പി.വി, സോണിയ ഇപ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.