കോഴിക്കോട്: മുസ്‌ലിം പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്ള നടപടികൾ ശരിവെച്ച കർണാടക ഹൈക്കോടതി വിധി വിവേചനപരവും മൗലികാവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റവുമാണെന്ന് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനിൽ മുസ്‌ലിം സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധമാണെന്നിരിക്കെ അത് മതപരമായി നിർബന്ധമില്ലെന്ന കോടതി വിധി അനുചിതമാണ്. പ്രസിഡണ്ട് ഡോ.ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി യോഗം ഉൽഘാടനം ചെയ്തു. സി.മമ്മു കോട്ടക്കൽ, ബി.പി.എ.ഗഫൂർ, പി.പി.ഖാലിദ്, സൈതലവി, പ്രൊഫ.കെ.പി.സക്കറിയ,എൻ.എം.അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ ലത്തീഫ് കരിമ്പുലാക്കൽ, ഡോ.ജാബിർ അമാനി, ഇസ്മയിൽ കരിയാട്, എം.ടി.മനാഫ് മാസ്റ്റർ അബ്ദുൽസലാം പുത്തൂർ പ്രസംഗിച്ചു.