കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമം 18,19ന്

കോഴിക്കോട് :ജില്ലാ ക്ഷീര കർഷക സംഗമം 18, 19 തിയതികളിൽ കടലുണ്ടി മണ്ണൂർ വളവിൽ നടക്കും.ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ, മിൽമ, കേരളാ ഫീഡ്സ്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഫർമേഷൻ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ കടലുണ്ടി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റ ആതിഥേയത്വത്തിൽ മണ്ണൂർ വളവിലെ സിപെക്സ് ഓഡിറ്റോറിയത്തിലാണ് സംഗമം. പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, സെമിനാർ, ഡയറി ക്വിസ്, ക്ഷീര മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, പൊതു സമ്മേളനം, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്തും. 750 ക്ഷീരകർഷക പ്രതിനിധികളും ജീവനക്കാരും പങ്കെടുക്കും. കന്നുകാലി പ്രദർശനം
രാവിലെ ഒമ്പതിന് എം.പി ശിവാനന്ദനും. ഡയറി എക്സ്പോ 10ന് ബ്ലോക്ക് പ്രസിഡന്റ്് സജിതാ പൂക്കാടനും സഹകരണ ശിൽപശാല .10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 3.30 ന് ഡയറി ക്വിസ് മത്സരം, വടം വലി മത്സരം , കലാസന്ധ്യ, പേഴ്‌സണാലിറ്റി ക്ലാസ്സ് എന്നിവയും നടക്കും. ജില്ലാ ക്ഷീര കർഷക സംഗമവും കടലുണ്ടി ഗ്രാമപഞ്ചായത്തിൽ ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയും 19ന് രാവിലെ 10ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ.പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി അനുഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മുരളി മണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, അസിസ്റ്റന്റ് ഡയറക്ടർമാരായ ജീജ,ശ്രീകാന്തിനി , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി ഗവാസ് പങ്കെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *