കോഴിക്കോട്: കൺസ്യൂമർ വെൽഫെയർ ഫോറത്തിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ഉപഭോക്തൃ ദിനാചരണവും നാലാമത് ജില്ലാ സമ്മേളനവും നടത്തി. സംസ്ഥാന ചെയർമാൻ വി.എം.ചന്തുകുട്ടി മാസ്റ്റർ ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു. കെ.വി.അംബിക നഴ്സിങ് സൂപ്രണ്ട് ഐഎംസിഎച്ച് മെഡിക്കൽ കോളേജ് അവാർഡ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡണ്ട് പി.കെ.ഉസ്മാൻ ചേളന്നൂർ അധ്യക്ഷത വഹിച്ചു. ഡോ.സി.ശ്രീകുമാർ സൂപ്രണ്ട് ഐഎംസിഎച്ച് മെഡിക്കൽ കോളേജ് മുഖ്യാതിഥിയായിരുന്നു. റിട്ട.ജില്ലാ സെഷൻസ് ജഡ്ജി കൃഷ്ണൻകുട്ടി പയിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കരുണാകരൻ നായർ പൊന്നാടയണിയിച്ചു. വി.വി.ടി.പ്രേമദാസൻ, പി.രാജഗോപാലൻ നായർ, രമേശൻ നൊച്ചാട്, കെ.ടി.മുരളീധരൻ, എം.പി.സുരേഷ് കുമാർ, ആലി ചാലിൽ, വി.പി.സുരേഷ് കുമാർ ആശംസകൾ നേർന്നു. പി.ശോഭന ചേളന്നൂർ ഈശ്വര പ്രാർത്ഥന ആലപിച്ചു. ജില്ലാ സെക്രട്ടറി ബി.കെ.സുബ്രഹ്മണ്യൻ സ്വാഗതവും, സി.കെ.ഷാജി നന്ദിയും പറഞ്ഞു.