‘യൂസഫ് സക്കറിന്റെ കടൽ’ നോവൽ പ്രകാശനം ചെയ്തു

‘യൂസഫ് സക്കറിന്റെ കടൽ’ നോവൽ പ്രകാശനം ചെയ്തു

കോഴിക്കോട്: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മനു റഹ്മാൻ രചിച്ച യൂസഫ് സക്കറിന്റെ കടൽ നോവൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് എൻ.പി.ഹാഫിസ് മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. സങ്കുചിത ദേശീയതയിലേക്ക് ചുരുങ്ങുന്ന ഇക്കാലത്ത് ഈ നോവലിന് സ്‌നേഹത്തിലധിഠിതമായ സാർവ്വ ദേശീയതയുണ്ട്. അനുദിനം വളരുന്ന മലയാള ഭാഷയ്ക്ക് മനു റഹ്മാന്റെ സംഭാവനകൂടിയാണീ കൃതിയെന്ന കെ.ഇ.എൻ പറഞ്ഞു. ജമാൽ കൊച്ചങ്ങാടി അധ്യക്ഷത വഹിച്ചു. നവാസ് പൂനൂർ സംസാരിച്ചു. വി.കെ.സുരേഷ് സ്വാഗതവും മനുറഹ്മാൻ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *