തിരുവനന്തപുരം: കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മദ്യ ഭീകരതയ്‌ക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. മുന്നണി ചെയർമാൻ ജോഷ്വോമാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് സൂസെപാക്യം ഉദ്ഘാടനം ചെയ്തു. ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ബിഷപ്പ് ബർണബാസ്, അഡ്വ.ഹരീന്ദ്ര നാഥ്, റവ.പിടി.സക്കറിയ പ്രസംഗിച്ചു. മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ സ്വാഗതവും ചീഫ് കോർഡിനേറ്റർ ഫാദർ ജോൺ അരീക്കൽ നന്ദിയും പറഞ്ഞു.